ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തി; യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
Friday, January 10, 2025 5:32 PM IST
പാലക്കാട്: വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. പട്ടാമ്പി കിഴായൂർ ഗവ. യുപി സ്കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പൊള്ളലേറ്റ വീട്ടമ്മയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ഷൊര്‍ണൂർ സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയത്. ഇതിന് പിന്നാലെ ജയ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പട്ടാമ്പി പോലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവപ്പിച്ചു. 2015ല്‍ ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയായി എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.
പിന്നീട് കുടിശികയടക്കം നലേമുക്കാല്‍ ലക്ഷം രൂപയായി. തുടര്‍ന്ന് ബാങ്ക് കോടതിയുടെ അനുമതിയോടുകൂടി ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.