കോ​ഴി​ക്കോ​ട്: കാ​ണാ​താ​യ റി​യ​ല്‍ എ​സ്റ്റേ​റ്റ് വ്യാ​പാ​രി മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​ന്‍റെ (മാ​മി) ഡ്രൈ​വ​ർ ര​ജി​ത്തി​നെ​യും ഭാ​ര്യ​യേ​യും ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ എ​ല​ത്തൂ​ർ പ്ര​ണ​വം ഹൗ​സി​ൽ ര​ജി​ത് കു​മാ​ർ (45), ഭാ​ര്യ തു​ഷാ​ര (35) എ​ന്നി​വ​രെ​യാ​ണു ഗു​രു​വാ​യൂ​രി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്ത ശേ​ഷം ര​ജി​ത് കു​മാ​റി​നെ​യും ഭാ​ര്യ തു​ഷാ​ര​യെ​യും കാ​ണാ​താ​യെ​ന്ന് കാ​ണി​ച്ച് കു​ടും​ബ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ന​ട​ക്കാ​വ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഇ​രു​വ​രും ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്ത് വ​ന്നി​രു​ന്നു. 20 വ​ർ​ഷ​മാ​യി മാ​മി​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്നു ര​ജി​ത്. 2023 ഓ​ഗ​സ്റ്റ് 21ന് ​മാ​മി​യെ കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് അ​വ​സാ​നം സം​സാ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളും ര​ജി​ത്താ​യി​രു​ന്നു.

ലോ​ക്ക​ല്‍ പോ​ലീ​സും പി​ന്നീ​ട് വ​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​വും ര​ജി​ത് കു​മാ​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യും ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ര​ജി​ത് കു​മാ​റി​നെ​യും തു​ഷാ​ര​യെ​യും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. ര​ജി​ത്തി​നെ​യും തു​ഷാ​ര​യെ​യും കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.