തി​രു​വ​ന​ന്ത​പു​രം: റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​നെ​തി​രേ കേ​സെ​ടു​ത്ത് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ക​ലോ​ത്സ​വ റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗം ന​ട​ത്തി​യ​തി​നാ​ണ് കേ​സ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഒ​പ്പ​ന​യി​ല്‍ മ​ണ​വാ​ട്ടി​യാ​യ ഒ​രു കു​ട്ടി​യോ​ട് ഷാ​ബാ​സ് എ​ന്ന റി​പ്പോ​ര്‍​ട്ട​ര്‍ ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗ​ത്തോ​ടെ സം​സാ​രി​ച്ചെ​ന്നാ​ണ് കേ​സ്. ഇ​തേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ വാ​ര്‍​ത്താ അ​വ​ത​ര​ണ​ത്തി​ല്‍ അ​രു​ണ്‍ കു​മാ​ര്‍ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യി​ല്‍ ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗ​ത്തോ​ടെ സം​സാ​രി​ച്ചെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മ​നോ​ജ് കു​മാ​റാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ടും റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ മേ​ധാ​വി​യോ​ടും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.