ന്യൂ​ഡ​ൽ​ഹി: ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തി​ഹാ​സ ശ​ബ്ദം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ വ​രും ത​ല​മു​റ​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ​യും സ്പ​ർ​ശി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ഷ​മ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പി. ​ജ​യ​ച​ന്ദ്ര​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 7.54ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ര്‍​ബു​ദ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​മ്പ​തു ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്ത്യം.