റി​യാ​ദ്: സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ലെ​ത്തി റയൽ മാഡ്രിഡ്. സെ​മി​ഫൈ​ന​ലി​ൽ ആർസിഡി മല്ലോർക്കയെ എ​തി​രി​ല്ലാ​ത്ത മൂന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് റയൽ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ജൂഡ് ബെല്ലിംഗ്ഹാം,റോഡ്രിഗോ എന്നിവരാണ് റയലിനായി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബെല്ലിംഗ്ഹാം 63-ാം മിനിറ്റിലും റോഡ്രിഗോ 90+5ാം മിനിറ്റിലുമാണ് ഗോൾ സ്കോ​ർ ചെ​യ്ത​ത്. മല്ലോർക്ക താരം മാർട്ടിന്‍ വാല്ലന്‍റിന്‍റെ സെൽഫ് ഗോളും റയലിന്‍റെ ഗോൾ പട്ടികയിലുണ്ട്.

ജനുവരി 12ന് നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡ് എഫ്സി ബാഴ്സലോണയെ നേരിടും.