പാ​ല​ക്കാ​ട്: യ​ഥാ​ര്‍​ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് സി​ബി​ഐ ത​ങ്ങ​ളെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​തെ​ന്ന് വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ. ത​ങ്ങ​ള്‍​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന സി​ബി​ഐ തെ​ളി​വ് ത​ര​ട്ടെ. ഇ​തി​ലും ഭേ​ദം കേ​ര​ളാ പോ​ലീ​സാ​യി​രു​ന്നെ​ന്നും അ​വ​ര്‍ പ്ര​തി​ക​രി​ച്ചു.

സി​ബി​ഐ​യി​ല്‍ വി​ശ്വാ​സ​മി​ല്ല. ത​ങ്ങ​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കും. നി​യ​മ​പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വാ​ള​യാ​ര്‍ കേ​സി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.​പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ല​ത​വ​ണ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന കാ​ര്യം മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചി​ല്ല. ചൂ​ഷ​ണം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

ഐ​പി​സി വ​കു​പ്പു​ക​ളും പോ​ക്സോ വ​കു​പ്പു​ക​ളും ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. കേ​സ​ന്വേ​ഷി​ച്ച സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​റ് കേ​സു​ക​ളി​ലെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.