ക​ണ്ണൂ​ര്‍: പെ​രി​യ കേ​സി​ൽ സി​ബി​ഐ​യു​ടെ രാ​ഷ്ട്രീ​യ പ്രേ​രി​ത​നീ​ക്ക​ണ​മാ​ണ് പ്ര​തി​ക​ളു​ടെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ന്‍. പ്ര​തി​ക​ളെ മാ​ല ഇ​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്ന് ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

ഇ​ത് ശ​രി​യാ​യ സ​ന്ദേ​ശം ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ൾ ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പെ​രി​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ ജ​യി​ൽ മോ​ചി​ത​രാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.

മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍, മ​ണി​ക​ണ്ഠ​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ഭാ​സ്ക​ര​ൻ വെ​ളു​ത്തോ​ളി എ​ന്നീ പ്ര​തി​ക​ളാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ജ​യി​ലി​ന് പു​റ​ത്ത് ക​ണ്ണൂ​രി​ലെ സി​പി​എം നേ​താ​ക്ക​ള്‍ വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. ര​ക്ത​ഹാ​ര​മ​ണി​യി​ച്ചും വ​ലി​യ ആ​ര​വ​ങ്ങ​ളോ​ടെ​യു​മാ​ണ് നാ​ല് പേ​രെ​യും പാ​ര്‍​ട്ടി സ്വീ​ക​രി​ച്ച​ത്.