എൻ.എം. വിജയന്റെ ആത്മഹത്യ അതിദാരുണമെന്ന് എം.വി. ഗോവിന്ദൻ
Thursday, January 9, 2025 11:22 AM IST
സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ അതിദാരുണമായ സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇരുവരുടെയും മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രണ്ടുപേരെയും ആക്ഷേപിക്കുന്നനിലയായിരുന്നു. വിജയന്റെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നൊക്കെയാണ് സുധാകരനും സതീശനും പറഞ്ഞത്. മനസാക്ഷിയുള്ള ഒരാൾക്കും ഇങ്ങനെ പറയാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വിജയന്റേത് കൊലപാതകം തന്നെയാണ്. എല്ലാ പ്രതിസന്ധികൾക്കിടയിലും കോൺഗ്രസിന്റെ ഭാഗമായിനിന്നയാളാണ് വിജയൻ. ഒരുതരത്തിലും കോൺഗ്രസിനെ വേദനിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സ്വയം ഇല്ലാതാവുകയായിരുന്നു അദ്ദേഹം. കൃത്യമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.