ഇടുക്കി മുൻ എസ്പി കെ.വി. ജോസഫ് പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Thursday, January 9, 2025 10:01 AM IST
തൊടുപുഴ: ഇടുക്കി മുൻ ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐപിഎസ് കുഴഞ്ഞുവീണ് മരിച്ചു. ഇന്നു രാവിലെ പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളജിനു മുന്നിലായിരുന്നു സംഭവം.
ഉടൻതന്നെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ അദ്ദേഹത്തെ മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.