കാലടിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
Wednesday, January 8, 2025 11:15 PM IST
കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക കവലയ്ക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം കളരിക്കൽ അനിൽ കുമാർ (23) ആണ് മരിച്ചത്.
മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും നാടൻ പാട്ടുസംഘത്തിന്റെ നാടൻ പാട്ടുകൾക്കും ശേഷം മറ്റൂർ പോയി തിരികെ വരുംവഴി ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം. സുഹൃത്തിനോടൊപ്പം യാത്ര ചെയ്യവെ ഇരുചക്ര വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തിൽ അനിൽ കാനയിലേക്ക് തെറിച്ചു വീണു. സുഹൃത്ത് ശരത്തിനും പരിക്കേറ്റു. ഇതുവഴി വന്നവരാണ് വഴിയിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെയാണ് അനിൽ മരിച്ചത്.