സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി; യാത്രക്കാരിയുടെ കണ്ണിൽ ചില്ല് തുളച്ച് കയറി
Wednesday, January 8, 2025 9:54 PM IST
പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യാത്രക്കാരിക്ക് പരിക്ക്. സമയം പാലിക്കുന്നത് സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഏറ്റുമുട്ടലിനൊടുവിൽ തകർന്ന കണ്ണാടിചില്ല് യാത്രക്കാരിയുടെ കണ്ണിൽ തുളച്ചുകയറി.
ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പരിക്കേറ്റ കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
അതേസമയം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ഇന്നലെ ഉണ്ടായ സംഭവത്തിൽ ഒരു ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എഎംവിഐ എം. ഷമീം പ്രതികരിച്ചു. രണ്ടു ബസുകളും തമ്മിൽ മുൻപും തർക്കം ഉണ്ടായിട്ടുണ്ട്. അന്ന് മുന്നറിയിപ്പ് നൽകി വിട്ടതാണ്.