വയനാട്ടിൽ കാട്ടാനയാക്രമണം; കർണാടക സ്വദേശിയായ യുവാവ് മരിച്ചു
Wednesday, January 8, 2025 9:35 PM IST
പുൽപ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്.
വയനാട് പുൽപ്പള്ളി കൊല്ലിവയൽ ഭാഗത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനപാതയിൽവച്ചാണ് വിഷ്ണുവിനെ ആന ആക്രമിച്ചത്.
പുൽപ്പള്ളിയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. കബനി നദി കടന്ന് ഇയാൾ കർണാടകയിലേക്ക് പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
ഉടൻ വനംവകുപ്പിന്റെ ജീപ്പിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.