അഫ്ഗാനുമായി സഹകരിക്കും; താലിബാനുമായി തുറന്ന ചർച്ച നടത്തി ഇന്ത്യ
Wednesday, January 8, 2025 8:24 PM IST
ന്യൂഡൽഹി: ഭീകര സംഘടനയായ താലിബാനുമായി ഇന്ത്യ ആദ്യമായി തുറന്ന ചർച്ച നടത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ദുബായിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിൽ ഇന്ത്യ സഹകരിക്കും. അഫ്ഗാനുമായുള്ള മാനുഷിക സഹകരണം തുടരും.
മേഖലയിലെ സുരക്ഷാസ്ഥിതിയിൽ ഇന്ത്യയ്ക്കുള്ള ആശങ്ക താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ അറിയിച്ചു. അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നൽകിയതായാണ് വിവരം.
ഇറാനിൽ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിന്റെ കാര്യത്തിലും ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.