ഹണി റോസിനെ അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു
Wednesday, January 8, 2025 7:23 PM IST
കൊച്ചി: നടി ഹണി റോസിനെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിൽ എത്തിച്ചു. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ബോബിയെ എത്തിച്ചത്.
ഉടൻ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഘപ്പെടുത്തുമെന്നാണ് വിവരം. വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.