ബോബി ചെമ്മണ്ണൂരിനെതിരായ അധിക്ഷേപ കേസ്; ഹണി റോസ് കോടതിയിൽ രഹസ്യ മൊഴി നൽകി
Wednesday, January 8, 2025 6:52 PM IST
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂർ അതിക്ഷേപിച്ചെന്ന പരാതിയിൽ നടി ഹണി റോസ് കോടതിയിൽ രഹസ്യ മൊഴി നൽകി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്.
അതേസമയം കേസിൽ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ഉടൻ കൊച്ചിയിൽ എത്തിക്കും.വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും.
ചൊവ്വാഴ്ച എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.