കോര്‍ഡിനേറ്റ് എവരിതിംഗ്; ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണം, ഉമ തോമസുമായി ഫോണിൽ സംസാരിച്ചതായി അഡ്മിൻ
Wednesday, January 8, 2025 5:56 PM IST
കൊച്ചി: കലൂരിലെ പരിപാടിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും മകനൊപ്പം സ്റ്റാഫ് അംഗങ്ങളോടും സമൂഹമാധ്യമ ടീമിനോടും കോണ്‍ഫറന്‍സ് കോളില്‍ സംസാരിച്ചെന്നും അഡ്മിന് അറിയിച്ചു.
എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും. എംഎല്‍എ ബെഡില്‍ നിന്നും എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ആശ്വാസകരമാണ്. ഉമ തോമസ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ് നല്‍കുന്നതെന്നും അഡ്മിൻ വ്യക്തമാക്കി.
ഏകദേശം അഞ്ച് മിനിറ്റോളം കോൾ നീണ്ടു. കഴിഞ്ഞ പത്തുദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് എംഎൽഎ പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിംഗ് എന്ന് പറഞ്ഞു.
ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദേശിച്ചതായി അഡ്മിൻ അറിയിച്ചു.