ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം
Wednesday, January 8, 2025 3:31 PM IST
പന്പ: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ഈ മാസം 15 വരെ സ്പോട്ട് ബുക്കിംഗ് 5,000 ആക്കി.
മകരവിളക്കിനോട് അനുബന്ധിച്ചാണ് വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾ പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.
ജനുവരി15ന് വെർച്വൽ ക്യൂവിൽ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവർ അന്നേ ദിവസം രാവിലെ ആറിന് പമ്പയിൽ എത്തിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. 15ന് സ്പോട്ട് ബുക്കിംഗ് രാവിലെ 11ന് ശേഷം മാത്രമായിരിക്കും നടക്കുക.