നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍
Wednesday, January 8, 2025 11:21 AM IST
വയനാട്: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും.
ചൊവ്വാഴ്ച എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറഞ്ഞിട്ടുണ്ട്.