കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു ശേ​ഷം മെ​ല്ലെ ഉ​യ​ർ​ന്ന് സ്വ​ർ​ണ​വി​ല. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,800 രൂ​പ​യി​ലും ഗ്രാ​മി​ന് 7,225 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് അ​ഞ്ചു​രൂ​പ വ​ർ​ധി​ച്ച് 5,965 രൂ​പ​യാ​യി.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ദി​വ​സ​വും സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യ​തി​ന് ശേ​ഷം പു​തു​വ​ര്‍​ഷ​ത്തി​ല്‍ ആ​ദ്യ​മാ​യി ശ​നി​യാ​ഴ്ച​യാ​ണ് വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​റ്റ​യ​ടി​ക്ക് 640 രൂ​പ വ​ര്‍​ധി​ച്ച് സ്വ​ര്‍​ണ​വി​ല വീ​ണ്ടും 58,000 ക​ട​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച 360 രൂ​പ കു​റ​ഞ്ഞ് സ്വ​ര്‍​ണ​വി​ല വീ​ണ്ടും 58,000ല്‍ ​താ​ഴെ എ​ത്തു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ർ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് വി​ല കൂ​ടി​യും കു​റ​ഞ്ഞും നി​ന്നു. 11ന് 58,280 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 20 ന് 56,320 ​രൂ​പ​യാ​യി താ​ഴ്ന്ന​താ​ണ് ഡി​സം​ബ​ർ മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​രം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര​വി​ല ചൊ​വ്വാ​ഴ്ച ഔ​ൺ​സി​ന് 2,630 ഡോ​ള​ർ നി​ല​വാ​ര​ത്തി​ൽ നി​ന്ന് 2,651 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്നെ​ങ്കി​ലും 2,647 ഡോ​ള​റി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഗ്രാ​മി​ന് 97 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.