കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ എ​സ്ഐ ഷാ​ൻ ഷൗ​ക്ക​ത്ത​ലി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തൃ​ശൂ​രി​ലേ​ക്ക് പോ​കാ​ൻ മ​റ്റൂ​രി​ൽ​നി​ന്ന് ഇ​യാ​ൾ ബ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട​ക്ട​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ എ​സ്ഐ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

കാ​ല​ടി പൊ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.