കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, മ​ണി​ക​ണ്ഠ​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ഭാ​സ്ക​ര​ൻ വെ​ളു​ത്തോ​ളി എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് സ്റ്റേ ​ചെ​യ്ത​ത്.

അ​ഞ്ച് വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഇ​വ​രു​ടെ അ​ഞ്ച് വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് ശി​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ പ്ര​തി​ക​ളാ​യ എ. ​പീ​താം​ബ​ര​ൻ, സ​ജി സി. ​ജോ​ർ​ജ്, കെ.​എം. സു​രേ​ഷ്, കെ. ​അ​നി​ൽ​കു​മാ​ർ, ഗി​ജി​ൻ, ആ​ർ. ശ്രീ​രാ​ഗ്, എ. ​അ​ശ്വി​ൻ, സു​ബീ​ഷ്, പ​ത്താം പ്ര​തി ടി. ​ര​ഞ്ജി​ത്ത്, 15-ാം പ്ര​തി എ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ അ​ട​ക്കം നാ​ല് സി​പി​എം നേ​താ​ക്ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വും 1000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഒ​ന്നാം പ്ര​തി എ.​പീ​താം​ബ​ര​ൻ ഉ​ൾ​പ്പ​ടെ 10 പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, ക​ലാ​പം സൃ​ഷ്ടി​ക്ക​ൽ, ത​ട​ഞ്ഞു​വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് തെ​ളി​ഞ്ഞ​ത്.

പെ​രി​യ​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും 2019 ഫെ​ബ്രു​വ​രി 17 നു ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി ഇ​വ​രെ ശി​ക്ഷി​ച്ച​ത്.