ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ഉ​ളി​യി​ൽ കാ​റും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ബീ​ന, ലി​ജോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബീ​ന​യു​ടെ മ​ക​ൻ ആ​ൽ​ബി​ൻ, ഭ​ർ​ത്താ​വ് ബെ​ന്നി എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ സം​സ്ഥാ​ന​പാ​ത​യി​ല്‍ മ​ട്ട​ന്നൂ​ര്‍ - ഇ​രി​ട്ടി റൂ​ട്ടി​ല്‍ ഉ​ളി​യി​ല്‍ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കേ ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ലേ​ക്ക് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്.

കാ​റി​ല്‍ ആ​റു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് വി​വ​രം. കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.