പോരാട്ട വഴി ഉപേക്ഷിക്കാന്‍ മാവോയിസ്റ്റുകള്‍; മലയാളിയടക്കം ആറ് പേര് ഇന്ന് കീഴടങ്ങും
Wednesday, January 8, 2025 10:21 AM IST
ബംഗളൂരു: കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ ഇന്ന് കീഴടങ്ങും. ഉച്ചയ്ക്ക് 12ന് ചിക്കമംഗളൂരു കളക്ടര്‍ക്ക് മുന്നിലാണ് ഇവർ എത്തുക.
വയനാട് സ്വദേശിയായ മാവോയിസ്റ്റ് ജിഷ(രജനി)അടക്കം ആറ് പേരാണ് കീഴടങ്ങുക. ഇവര്‍ കീഴടങ്ങുന്നതോടെ കര്‍ണാടകയില്‍ ഒളിവിലുള്ള പ്രധാനപ്പെട്ട നേതാക്കളെല്ലാം പോലീസിന് മുന്നിലെത്തും.
സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടനയുടെ മധ്യസ്ഥതയിലാണ് കർണാടക സർക്കാരുമായി ഇവർ ചർച്ച നടത്തിയത്. സായുധവിപ്ലവം വിട്ട് മുഖ്യധാരയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജിഷ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.