തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​വാ​ദം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി കെ​പി​സി​സി സ​മി​തി ഇ​ന്നു രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കെ​പി​സി​സി അ​ച്ച​ട​ക്ക​സ​മി​തി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ, രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത് എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.

രാ​വി​ലെ 10 മ​ണി​ക്ക് ഡി​സി​സി​യി​ലെ യോ​ഗ​ത്തി​നു ശേ​ഷം വി​ജ​യ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​മി​തി സ​ന്ദ​ര്‍​ശി​ക്കും. ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കു​ടി​ക്കാ​ഴ്ച ന​ട​ത്തും. ആ​രോ​പ​ണ വി​ധേ​യ​രാ​യ ഐ​സി ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​എ​ല്‍. പൗ​ലോ​സ് എ​ന്നി​വ​രു​ടെ​യും ബ​ത്തേ​രി​യി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ​യും അ​ട​ക്കം മൊ​ഴി ക​മ്മീ​ഷ​ന്‍ രേ​ഖ​പ്പെ​ടു​ത്തും.