കോഴിക്കോട്ട് 2500 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി
Wednesday, January 8, 2025 6:30 AM IST
കോഴിക്കോട്: വലിയങ്ങാടിയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടിച്ചെടുത്തു. 2500 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് പിടിച്ചെടുത്തത്.
വലിച്ചെറിയല്‍ വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടിയത്. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണ കേന്ദ്രം വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇതുവരെ 189 ഇടങ്ങളില്‍ സമാനമായ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം. ഗൗതമന് അറിയിച്ചു.