കൊ​ല്ലം: പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​മാ​യി വ​ന്ന സ്വ​കാ​ര്യ വാ​ഹാ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ മ​ദ്യാ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. വെ​സ്റ്റ് പോ​ലീ​സ് പ​രി​ധി​യി​ല്‍ വെ​ള്ള​യി​ട്ട​മ്പ​ലം ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഡ്രൈ​വ​​ർ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ള്‍ കു​ട്ടി​ക​ളു​ടെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ല്ലം സി​റ്റി പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു പ​രി​ശോ​ധ​ന.

വി​ദ്യാ​ര്‍​ഥി​ക​ളെ വെ​സ്റ്റ് പോ​ലീ​സ് ഡ്രൈ​വ​ര്‍ സി​പി​ഒ ഷ​മീ​ര്‍ അ​തേ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ സ്കൂ​ളി​ലെ​ത്തി​ച്ചു.