ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശിപാർശ
Tuesday, January 7, 2025 10:47 PM IST
ന്യൂഡൽഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശിപാർശ ചെയ്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന്റേതാണ് ശിപാർശ. ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ജസ്റ്റീസ് വിനോദ് ചന്ദ്രനെ നിയമിച്ച് ഉത്തരവിറങ്ങും.
2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്.