മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വൈ​ദ്യു​ത ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ക​ടു​വ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ഭ​ണ്ടാ​ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ​ച്ചാ​ര ഗ്രാ​മ​ത്തി​ലെ രാ​ജു പി​രാ​ത്രാം വാ​ർ​ക​ഡെ, ന​വേ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര കു​ഞ്ചാം,ദു​ർ​ഗേ​ഷ് ല​സു​ണ്ടെ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​നാ​യി മൂ​വ​രും സ്ഥാ​പി​ച്ച ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ക​ടു​വ ചാ​വു​ക​യാ​യി​രു​ന്നു.

തും​സാ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ജ​ൻ​ജ​രി​യ​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ടു​വ ച​ത്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്.