ക​ണ്ണൂ​ർ: ക​ണ്ണ​വം വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​നാ​യി പോ​യ യു​വ​തി​യെ കാ​ണാ​താ​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു. ക​ണ്ണ​വം കോ​ള​നി​യി​ലെ പൊ​രു​ന്ന​ൻ ഹൗ​സി​ൽ എ​ൻ.​സി​ന്ധു (40) നെ​യാ​ണ് ഡി​സം​ബ​ർ 31 മു​ത​ൽ കാ​ണാ​താ​യ​ത്.

ഒ​രാ​ഴ്ച​യാ​യി​ട്ടും സി​ന്ധു​വി​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. തു​ട​ർ​ന്ന് ക​ണ്ണ​വം ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​ത്തി​ന​ക​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഡ്രോ​ണ്‍ അ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത്. ക​ണ്ണ​വം ന​ഗ​ര്‍, വെ​ങ്ങ​ളം ഭാ​ഗ​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ള്‍, പാ​റ​ക്കെ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.