ഉത്തർപ്രദേശിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
Tuesday, January 7, 2025 9:13 PM IST
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുസാഫർനഗർ സ്വദേശി ഫരീദ് (35) ആണ് മരിച്ചത്.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാർഡ്ബോർഡ് വലിച്ചെറിയുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയാണ് ഫരീദ് താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ ഫരീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പ്രദേശത്തെ സ്ക്രാപ്പ് ഡീലറായിരുന്നു ഫരീദ്.