ഡിസിസി ട്രഷററുടെ ആത്മഹത്യ; കെപിസിസി അന്വേഷണ സമിതി ബുധനാഴ്ച വയനാട്ടിൽ
Tuesday, January 7, 2025 8:26 PM IST
തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയ സംഭവത്തിലെ വിവാദം അന്വേഷിക്കുന്നതിനായി കെപിസിസി ചുമതലപ്പെടുത്തിയ സമിതി ബുധനാഴ്ച വയനാട്ടിലെത്തും.
അന്വേഷണ സമിതി ബുധനാഴ്ച രാവിലെ പത്തിന് ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വിജയന്റെ വീട്ടിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി വിശദമായ അന്വേഷണം നടത്തും.
കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ,രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരാണ് സമിതി അംഗങ്ങൾ.