പെട്ടി പൊട്ടി; എൻ.എൻ.കൃഷ്ണദാസിന് പരസ്യശാസന
Tuesday, January 7, 2025 5:29 PM IST
തിരുവനന്തപുരം: സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന് പരസ്യശാസന. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ ട്രോളിബാഗ് വിവാദവുമായി ബന്ധപ്പെട്ട പ്രസ്ഥാവനയിലാണ് നടപടി. പെട്ടി വലിച്ചെറിഞ്ഞ് രാഷ്ട്രീയം ചർച്ച ചെയ്യണം എന്നായിരുന്നു കൃഷ്ണദാസിന്റെ നിലപാട്.
പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു കൃഷ്ണദാസിന്റെ നിലപാടെന്നും പ്രസ്ഥാവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. സിപിഎം വിഷയം ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.