ഇ​ടു​ക്കി: പു​ല്ലു​പാ​റ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ര്‍ മ​രി​ച്ച അ​പ​ക​ട​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്കി​ന് ത​ക​രാ​ര്‍ ഇ​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന​ത്തി​ല്‍ സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും എം​വി​ഡി അ​റി​യി​ച്ചു.

ഇ​ടു​ക്കി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ കെ.​കെ.​രാ​ജീ​വ്, വ​ണ്ടി​പ്പെ​രി​യാ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ടി.​എം.​ഇ​ബ്രാ​ഹിം​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ബ​സ് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്തി​യി​രു​ന്നു.

കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി ബ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. കു​റ​ഞ്ഞ ഗി​യ​റി​ലാ​ണോ ബ​സ് ഇ​റ​ക്കം ഇ​റ​ങ്ങി​വ​ന്ന​തെ​ന്ന് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും.

കു​ട്ടി​ക്കാ​നം പു​ല്ലു​പാ​റ ക​ള്ളി​വ​യ​ലി​ല്‍ എ​സ്റ്റേ​റ്റി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് മ​രി​ച്ച​ത്. ബ​സി​ന്‍റെ ബ്രേ​ക്ക് പോ​യി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​റു​ടെ മൊ​ഴി.