ടിബറ്റിനെ വിറപ്പിച്ച് ഭൂചലനം; മരണം 53 ആയി
Tuesday, January 7, 2025 10:58 AM IST
കാഠ്മണ്ഡു:നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണം 53 ആയി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 60ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്.
ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിൽ ബിഹാര്‍, ആസാം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായി. വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം.
ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്റുകൾക്കും പുറത്തിറങ്ങിയിരുന്നു.