ഗുജറാത്തില്‍ 18 വയസുകാരി കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവർത്തനം തുടരുന്നു
Tuesday, January 7, 2025 10:36 AM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ 18 വയസുകാരി കുഴല്‍കിണറില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.
കച്ച് ജില്ലയിലെ ബുജ് താലൂക്കിലുള്ള കണ്ടരായ് ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അപകടം. 540 അടി ആഴമുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയത്.
പെൺകുട്ടി നിലവിൽ അബോധാവസ്ഥയിലാണ്. രക്ഷാപ്രവർത്തകർ ഓക്സിജൻ എത്തിച്ച് നൽകുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയടക്കം ഉടന്‍ സ്ഥലത്തെത്തുമെന്നും അധികൃതര്‍ അറിയിച്ചു.