ഡിസിസി ട്രഷററുടെ മരണം; കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചു
Monday, January 6, 2025 10:56 PM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് കെപിസിസി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത് എന്നിവർക്കാണ് അന്വേഷണ ചുമതല.
ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെയാണ് പാർട്ടി അന്വേഷണ സമിതിയെ നിയോഗിച്ചത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരുടെ പേരുകളടക്കം കത്തിൽ പരാമർശിച്ചിട്ടുണ്ട്.