കേ​പ്ടൗ​ണ്‍: പാ​ക്കി​സ്ഥാ​ന​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രി ദ​ക്ഷി​ണാ​ഫ്രി​ക്ക. ര​ണ്ടാം ടെ​സ്റ്റി​ൽ പ​ത്തു​വി​ക്ക​റ്റ് ജ​യ​മാ​ണ് പ്രോ​ട്ടീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 615, 65/0 പാ​ക്കി​സ്ഥാ​ൻ 197, 478.

റ​യാ​ന്‍ റി​ക്കി​ള്‍​ട്ട​ണ്‍ (259), തെം​ബ ബ​വൂ​മ (106), കെ​യ്ല്‍ വെ​റെ​യ്നെ (100) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ​ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ കൂ​റ്റ​ന്‍ സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. മാ​ര്‍​കോ ജാ​ന്‍​സ​ന്‍ (60), കേ​ശ​വ് മ​ഹാ​രാ​ജ് (40) എന്നിവർ നി​ര്‍​ണാ​യ​ക സം​ഭാ​വ​ന ന​ല്‍​കി.

615 ന് ​മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​ൻ 194 റ​ൺ​സി​ന് പു​റ​ത്താ​യി. ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ഷാ​ന്‍ മ​സൂ​ദ് (145) ബാ​ബ​ര്‍ അ​സം (81), സ​ല്‍​മാ​ന്‍ അ​ഗ (48), മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (41) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​ത്തി​ൽ 478 റ​ൺ​സ് നേ​ടി.

റ​ബാ​ഡ​യും കോ​ശ​ബ് മ​ഹാ​രാ​ജും മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി. 58 വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ക്ക​റ്റൊ​ന്നും ന​ഷ്ട​മാ​ക്കാ​തെ ല​ക്ഷ്യം മ​റി​ക​ട​ന്നു. ഡേ​വി​ഡ് ബെ​ഡിം​ഗ്ഹാം (47), എ​യ്ഡ​ന്‍ മാ​ര്‍​ക്രം (14) പു​റ​ത്താ​വാ​തെ നി​ന്നു.

മാ​ർ​ക്കോ ജാ​ൻ​സ​നെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും റ​യാ​ന്‍ റി​ക്കി​ള്‍​ട്ട​ണെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ ആ​ദ്യ മ​ത്സ​രം ജ​യി​ച്ചി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ഐ​സി​സി ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചി​രു​ന്നു.