ന്യൂ‍​ഡ​ൽ​ഹി: എ​ച്ച്എം​പി​വി പു​തി​യ വൈ​റ​സ് അ​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ദ്ദ. എ​ച്ച്എം​പി വൈ​റ​സി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി രം​ഗ​ത്ത് എ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ശാ​ന്ത​രാ​യി​രി​ക്ക​ണം. 2001-ൽ ​തി​രി​ച്ച​റി​ഞ്ഞ ഈ ​വൈ​റ​സ് വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ശൈ​ത്യ​കാ​ല​ത്തും വ​സ​ന്ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലു​മാ​ണ് രോ​ഗം പ്ര​ധാ​ന​മാ​യും ക​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ആ​ഗോ​ള​ത​ല​ത​ത്തി​ൽ വൈ​റ​സ് ഇ​തി​നോ​ട​കം ചം​ക്ര​മ​ണ​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചും (ഐ​സി​എം​ആ​ർ) രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രോ​ഗ​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഏ​ത് പ്ര​ശ്ന​ത്തേ​യും കൈ​കാ​ര്യം ചെ​യ്യാ​ൻ ഇ​ന്ത്യ സ​ജ്ജ​മാ​ണെ​ന്നും ഐ​സി​എം​ആ​ർ വ്യ​ക്ത​മാ​ക്കി.