ആ​ല​പ്പു​ഴ: അ​ജ്ഞാ​ത​ൻ ആ​ക്ര​മി​ച്ച് വീ​ട്ടി​ൽ കെ​ട്ടി​യി​ട്ടു എ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വീ​ട്ട​മ്മ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 19-ാം വാ​ർ​ഡ് കാ​ട്ടൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​ൺ​കു​ട്ടി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (58) ആ​ണ് മ​രി​ച്ച​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് വീ​ട്ട​മ്മ അ​ജ്ഞാ​ത​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. പ​ട്ടാ​പ്പ​ക​ല്‍ വീ​ടി​നു​ള്ളി​ല്‍ കെ​ട്ടി​യി​ട്ടാ​യി​രു​ന്നു അ​ജ്ഞാ​ത​ന്‍റെ ആ​ക്ര​മ​ണം. മ​ര്‍​ദി​ച്ച് ബോ​ധം കെ​ടു​ത്തി​യ ശേ​ഷം വീ​ട്ട​മ്മ​യെ ജ​ന​ല്‍ ക​മ്പി​യി​ല്‍ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ മ​ക​നാ​ണ് ത​ങ്ക​മ്മ​യെ തു​ണി വാ​യി​ല്‍ തി​രു​കി കെ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ വാ​തി​ലു​ക​ള്‍ പൂ​ട്ടി​യ​ശേ​ഷ​മാ​ണ് അ​ക്ര​മി മ​ട​ങ്ങി​യ​ത്. അ​ടു​ക്ക​ള വാ​തി​ല്‍ വ​ഴി മ​ക​ന്‍ അ​ക​ത്ത് ക​യ​റി​പ്പോ​ഴാ​ണ് ബോ​ധ​ര​ഹി​ത​യാ​യ അ​മ്മ​യെ കാ​ണു​ന്ന​ത്.

പി​ന്നാ​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ​ണ ശ്ര​മ​മാ​ണെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും ആ​ഭ​ര​ണ​ങ്ങ​ൾ അ​ട​ക്കം ഒ​ന്നും ന​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇ​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്.