നി​ല​മ്പൂ​ർ: ഡി​എ​ഫ്ഒ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച പി.​വി. അ​ൻ​വ​ര്‍ എം​എ​ൽ​എ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ അ​ൻ​വ​റി​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ പൂ​മാ​ല​യും പൊ​ന്നാ​ട​യും അ​ണി​യി​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്. ജ​യി​ലി​ന് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യ ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ധു​രം വി​ത​ര​ണം ചെ​യ്താ​ണ് അ​ൻ​വ​ര്‍ ജ​യി​ലി​ന് പു​റ​ത്തി​റ​ങ്ങി​യ​ത് ആ​ഘോ​ഷി​ച്ച​ത്.

ദൈ​വ​ത്തി​ന് ന​ന്ദി​യെ​ന്ന് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ പി. ​വി. അ​ൻ​വ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ൻ നേ​താ​ക്ക​ളും ത​നി​ക്ക് ധാ​ർ​മി​ക പി​ന്തു​ണ ന​ൽ​കി​യെ​ന്ന​താ​ണ് ത​നി​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ള്ള​തെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു.

ജു​ഡീ​ഷ്യ​റി​യി​ൽ​നി​ന്ന് നീ​തി കി​ട്ടു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. അ​ത് കൃ​ത്യ​മാ​യി ല​ഭി​ച്ചു. സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി മാ​ത്ര​മാ​ണ് കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പി​ണ​റാ​യി സ്വ​യം കു​ഴി​കു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ട​ത് മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ര​രു​തെ​ന്നാ​ണ് പി​ണ​റാ​യി​യു​ടെ ആ​വ​ശ്യം. സി​പി​എം അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​നു​ള്ള ക​രാ​റാ​ണ് ആ​ർ​എ​സ്എ​സു​മാ​യി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മു​സ്‌​ലീ​ങ്ങ​ൾ മു​ഴു​വ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണെ​ന്ന് എ​ന്തി​നാ​ണ് പി​ണ​റാ​യി ആ​വ​ർ​ത്തി​ച്ച് പ​റ​യു​ന്ന​ത്. ഒ​രു വി​ഭാ​ഗം ന്യൂ​ന​പ​ക്ഷ​ത്തെ അ​ക​റ്റി.

ഒ​രു കോ​ടി മു​പ്പ​ത് ല​ക്ഷം ജ​ന​ങ്ങ​ളെ​യും 63 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളെ​യും 30 പ​ഞ്ചാ​യ​ത്തു​ക​ളെ​യും ആ​ണ് വ​ന​നി​യ​മ ഭേ​ത​ഗ​തി ബാ​ധി​ക്കാ​ൻ പോ​കു​ന്ന​ത്. ഇ​വി​ടെ വ​ന്യ​ജീ​വി ശ​ല്യം കൊ​ണ്ട് ജ​ന​ങ്ങ​ൾ വ​ല​യു​മ്പോ​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ത​ല​യി​ൽ​വ​ച്ച് സം​സ​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ഴി​യാ​ൻ​നോ​ക്കു​ന്നു. ഫോ​റ​സ്റ്റ് അ​ധി​കാ​രി​ക​ൾ​ക്ക് അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത് കേ​ര​ള​മാ​ണ്.

മ​നു​ഷ്യ​ർ​ക്ക് ഇ​വി​ടെ ജീ​വി​ക്കാ​ൻ മാ​ർ​ഗ​മി​ല്ല. എ​ല്ലാം വി​ട്ടെ​റി​ഞ്ഞ് മ​നു​ഷ്യ​ർ പ​ശ്ചി​മ​ഘ​ട്ടം വി​ട്ടെ​റി​ഞ്ഞ് വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ന് പെ​ട്രോ​ൾ ഒ​ഴി​ക്കു​ന്ന നി​യ​മ​മാ​ണ് ഇ​നി വ​രാ​ൻ പോ​കു​ന്ന​ത് എ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു.

ഇ​തു​വ​രെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മാ​യി​രു​ന്നു ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. പി​ണ​റാ​യി​യു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​നും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കും ന്യൂ​ന​പ​ക്ഷ​വി​ദ്വേ​ഷ​ത്തി​നും ഗൂ​ഢാ​ലോ​ച​ന​യ​ക്കു​മെ​തി​രെ യു​ഡി​എ​ഫു​മാ​യി കൈ​കോ​ര്‍​ത്ത് ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പി​ണ​റാ​യി​സ​ത്തെ താ​ഴെ​യി​റ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​നാ​യി​രി​ക്കും ത​ന്‍റെ പി​ന്തു​ണ.

സി​പി​എം സ​മ​രം എ​ന്താ​ണെ​ന്ന​ത് മ​റ​ന്നു​പോ​യി. ഭ​ര​ണ​ത്തി​ന്‍റെ ശീ​ത​ള​ച്ഛാ​യ​യി​ല്‍ മു​ന്നോ​ട്ട് ത​ഴു​കി ഒ​ഴു​കു​ക​യാ​ണ്. അ​പ്പോ​ള്‍ അ​വ​ര്‍​ക്ക് സ​മ​രം അ​രോ​ച​ക​മാ​യി തോ​ന്നും. ഇ​നി ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മ​ല്ല. ഇ​നി കൂ​ട്ടാ​യു​ള്ള പോ​രാ​ട്ട​മാ​ണ്. അ​തി​ന് വ്യ​ക്തി​പ​ര​മാ​യി എ​ന്ത് കോം​പ്ര​മൈ​സി​നും ത​യാ​റാ​ണ്. പ​റ​ഞ്ഞ​ത് ഇ​രു​മ്പു​ല​ക്ക​യാ​ണെ​ന്ന് വി​ചാ​രി​ച്ച് ന​ട​ക്കാ​ന്‍ പ​റ്റു​ന്ന കാ​ല​മ​ല്ല. ശ​ത്രു​വി​നെ ത​ക​ര്‍​ക്കു​ക എ​ന്ന​താ​ണ് ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.