കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് താ​രം കെ.​പി.​രാ​ഹു​ല്‍ ടീം ​വി​ട്ടു. പെ​ര്‍​മ​നെ​ന്‍റ് ട്രാ​ന്‍​സ​റി​ലൂ​ടെ​യാ​ണ് താ​രം ഒ​ഡീ​ഷ എ​ഫ്സി​യി​ല്‍ എ​ത്തി​യ​ത്. കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഔ​ദ്യോ​ഗി​ക സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2019 മു​ത​ല്‍ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​ണ് രാ​ഹു​ല്‍. എ​ട്ട് ഗോ​ളു​ക​ള്‍ നേ​ടി​യ താ​രം 81 ത​വ​ണ ക്ല​ബി​നു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞു. ടീ​മി​നാ​യി രാ​ഹു​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ള്‍​ക്ക് ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ന്ദി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ താ​രം ടീ​മി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ജ​നു​വ​രി 13ന് ​കൊ​ച്ചി​യി​ല്‍ ഒ​ഡീ​ഷ​യ്‌​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.