ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്; ഇ.എ.സുകു അറസ്റ്റില്‍
Monday, January 6, 2025 6:17 PM IST
നിലമ്പൂര്‍: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ഡിഎംകെ നേതാവ് ഇ.എ.സുകുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സുകുവിന്റെ അറസ്റ്റ്.
അന്‍വര്‍ കഴിഞ്ഞാല്‍ ഡിഎംകെയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് സുകു. വഴിക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് സുകു. ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വനംവകുപ്പ് ഓഫീസ് ആക്രമിച്ചിരുന്നു.
സംഭവത്തിൽ അൻവർ ഉൾപ്പടെ 11 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രി ഒമ്പതിനാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി.വി. അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്.