ചേലക്കര ആശുപത്രിയിലെ അതിക്രമം; അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു
Monday, January 6, 2025 5:46 PM IST
തൃശൂര്‍: ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമം നടത്തിയ കേസിൽ പി.വി.അൻവർ എംഎല്‍എയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി എന്നാണ് കേസ്.
അൻവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് വടക്കാഞ്ചേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡിഎംകെ സ്ഥാനാര്‍ഥി എന്‍.കെ.സുധീറിനും അനുയായികള്‍ക്കുമൊപ്പമെത്തിയ അന്‍വര്‍ ആശുപത്രിയിലെത്തി ഒപിയിലുണ്ടായിരുന്ന ഡോക്ടറോടും ജീവനക്കാരോട് മോശമായി സംസാരിച്ചെന്നാണ് പരാതി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്കിയ പരാതിയിലായിരുന്നു അൻവറിനെതിരെ കേസെടുത്തത്. ബിഎൻഎസിലെ 221 -ാം വകുപ്പും , ആശുപത്രി സംരക്ഷണ നിയമം ഭേദഗതിയിലെ നാല്, മൂന്ന് വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്.