മ​ല​പ്പു​റം: നി​ല​ന്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പി.​വി. അ​ൻ​വ​ർ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ൻ​വ​ർ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

പ്രി​യ​പ്പെ​ട്ട​വ​രെ ജാ​മ്യം ല​ഭി​ച്ചി​രി​ക്കു​ന്നു. കൂ​ടെ നി​ന്ന​വ​ർ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ. നേ​രി​ൽ കാ​ണാ​മെ​ന്ന് അ​ൻ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. നി​ല​മ്പൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ഇ​ന്ന് അ​ൻ​വ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

50,000 രൂ​പ ജാ​മ്യം കെ​ട്ടി​വെ​യ്ക്ക​ണം. എ​ല്ലാ ബു​ധ​നാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് 35000 രൂ​പ​യും കെ​ട്ടി​വെ​യ്ക്ക​ണം എ​ന്നി​ങ്ങ​നെ​യൊ​ണ് ഉ​പാ​ധി​ക​ള്‍.

ആ​ദി​വാ​സി യു​വാ​വ് മ​ണി​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ വ​നം​വ​കു​പ്പ് ഓ​ഫീ​സ് ആ​ക്ര​മി​ച്ചി​രു​ന്നു. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ് അ​ൻ​വ​ർ. സം​ഭ​വ​ത്തി​ൽ 11 ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​യ​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റി​ലാ​യ അ​ൻ​വ​റി​നെ റി​മാ​ൻ​ഡു ചെ​യ്തി​രു​ന്നു. ജ​ന​കീ​യ വി​ഷ​യ​ത്തി​ൽ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും താ​ൻ നേ​രി​ട്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും അ​ൻ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.