മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് ജാ​മ്യം. നി​ല​മ്പൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

50,000 രൂ​പ കെ​ട്ടി​വെ​യ്ക്ക​ണം. എ​ല്ലാ ബു​ധ​നാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് 35000 രൂ​പ​യും കെ​ട്ടി​വെ​യ്ക്ക​ണം എ​ന്നി​ങ്ങ​നെ​യൊ​ണ് ഉ​പാ​ധി​ക​ള്‍.

ആ​ദി​വാ​സി യു​വാ​വ് മ​ണി​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ വ​നം​വ​കു​പ്പ് ഓ​ഫീ​സ് ആ​ക്ര​മി​ച്ചി​രു​ന്നു. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ് അ​ൻ​വ​ർ. സം​ഭ​വ​ത്തി​ൽ 11 ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​യ​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റി​ലാ​യ അ​ൻ​വ​റി​നെ റി​മാ​ൻ​ഡു ചെ​യ്തി​രു​ന്നു. ജ​ന​കീ​യ വി​ഷ​യ​ത്തി​ൽ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും താ​ൻ നേ​രി​ട്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും അ​ൻ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

എ​ഫ്ഐ​ആ​റി​ൽ 11 പേ​രു​ടെ പേ​രു​ണ്ടാ​യി​ട്ടും റി​പ്പോ​ർ​ട്ടി​ൽ അ​ൻ​വ​റി​ന്‍റെ പേ​രു മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​ധി സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ഇ​ന്ന് ത​ന്നെ ജ​യി​ലി​ല്‍ നി​ന്നി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ന്‍​വ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു.