ചെ​ന്നൈ: ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ.​ര​വി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ക്കാ​തെ നി​യ​മ​സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ബാ​ലി​ശ​മാ​ണെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ഗ​വ​ർ​ണ​ർ തു​ട​ർ​ച്ച​യാ​യി അ​വ​ഹേ​ളി​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ നി​റ​വേ​റ്റാ​ൻ മ​ന​സി​ല്ലെ​ങ്കി​ൽ ആ​ർ.​എ​ൻ. ര​വി എ​ന്തി​നാ​ണ് ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ തു​ട​രു​ന്ന​തെ​ന്ന് സ്റ്റാ​ലി​ൻ ചോ​ദി​ച്ചു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ ചി​ല ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കാ​തെ വി​ട്ട​തും സ്റ്റാ​ലി​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി​യ​താ​ണ് ഗ​വ​ർ​ണ​റെ ചൊ​ടി​പ്പി​ച്ച​ത്.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ ഭ​ര​ണ​ഘ​ട​ന​യെ​യും ദേ​ശീ​യ​ഗാ​ന​ത്തെ​യും അ​പ​മാ​നി​ച്ചു​വെ​ന്ന് രാ​ജ്ഭ​വ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ഗെ​റ്റ്‍​ഔ​ട്ട് കാ​മ്പ​യി​നു​മാ​യി ഡി​എം​കെ രം​ഗ​ത്ത് എ​ത്തി.