ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം: ഒൻപത് ജവാന്മാർക്ക് വീരമൃത്യു
Monday, January 6, 2025 3:54 PM IST
ബിജാപുർ: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു. സുരക്ഷാസേനയുടെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ബോംബ് ആക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിലാണ് സംഭവം. ജില്ലയിലെ ബെഡ്രെ-കുട്രൂ റോഡിലാണ് സ്ഫോടനം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബസ്തറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചതിനു പിന്നാലെയാണ് ആക്രമണം.