ഇ​ടു​ക്കി: പു​ല്ലു​പാ​റ​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം അ​ടി​യ​ന്ത​ര സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ​ചി​ല​വ് കെ​എ​സ്ആ​ർ​ടി​സി വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

കു​ട്ടി​ക്കാ​നം പു​ല്ലു​പാ​റ ക​ള്ളി​വ​യ​ലി​ല്‍ എ​സ്റ്റേ​റ്റി​നു സ​മീ​പം ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് മ​രി​ച്ച​ത്. 23 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര​യി​ല്‍​നി​ന്നു ത​ഞ്ചാ​വൂ​രി​ലേ​ക്ക് ഉ​ല്ലാ​സ യാ​ത്ര പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 37 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

മാ​വേ​ലി​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം കോ​ട്ട​യ്ക്ക​ക​ത്ത് തെ​ക്കേ​തി​ല്‍ മോ​ഹ​ന​ന്‍ നാ​യ​രു​ടെ ഭാ​ര്യ ര​മാ മോ​ഹ​ന്‍ (62), ത​ട്ടാ​ര​മ്പ​ലം മ​റ്റം വ​ട​ക്ക് കാ​ര്‍​ത്തി​ക​യി​ല്‍ ഹ​രി​ഹ​ര​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ അ​രു​ണ്‍ ഹ​രി (37), ത​ട്ടാ​ര​മ്പ​ലം മ​റ്റം തെ​ക്ക് സോ​മ​സ​ദ​ന​ത്തി​ല്‍ സം​ഗീ​ത് സോ​മ​ന്‍ (42), മാ​വേ​ലി​ക്ക​ര കി​ഴ​ക്കേ​ന​ട കൗ​സ്തു​ഭ​ത്തി​ൽ ബി​ന്ദു നാ​രാ​യ​ണ​ന്‍ (59) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൂ​ന്നു പേ​ര്‍ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ പാ​ലാ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലു​മാ​ണു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ർ മു​ണ്ട​ക്ക​യ​ത്തെ​യും പീ​രു​മേ​ട്ടി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ബ​സി​ന്‍റെ ബ്രേ​ക്ക് പോ​യി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ മൊ​ഴി. മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ കെ​എ​ല്‍ 15 എ 1366 ​ന​മ്പ​ര്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പാ​ത​യോ​ര​ത്തെ ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത ബ​സ് 40 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. വ​ലി​യ കൊ​ക്ക​യാ​ണി​വി​ടം. മ​ര​ങ്ങ​ളി​ല്‍ ത​ട്ടി നി​ന്ന​തി​നാ​ലാ​ണു കൂ​ടു​ത​ല്‍ താ​ഴ്ച​യി​ലേ​ക്കു ബ​സ് മ​റി​യാ​തി​രു​ന്ന​ത്. ബ​സി​ല്‍​നി​ന്നു തെ​റി​ച്ചു​പോ​യ​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ബ​സ് ത​ഞ്ചാ​വൂ​രി​ലേ​ക്കു തി​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ മാ​വേ​ലി​ക്ക​ര​യി​ല്‍ തി​രി​കെ എ​ത്തേ​ണ്ട​താ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.