മും​ബൈ: അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​നു പ​ക​രം സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. പേ​സ​ര്‍ രേ​ണു​ക താ​ക്കൂ​റി​നും വി​ശ്ര​മം അ​നു​വ​ദി​ച്ച​പ്പോ​ള്‍ മ​ല​യാ​ളി താ​രം മി​ന്നു മ​ണി​യും 15 അം​ഗ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

ദീ​പ്തി ശ​ര്‍​മ​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യ്ക്കി​ടെ കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് ഹ​ർ​മ​ൻ​പ്രീ​തി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പ​രി​ക്കേ​റ്റ പൂ​ജ വ​സ്ത്രാ​ക്ക​റി​നും ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം, ഓ​പ്പ​ണ​ര്‍ ഷ​ഫാ​ലി വ​ര്‍​മ​യെ ഇ​ത്ത​വ​ണ​യും ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ന്ത്യ-​അ​യ​ര്‍​ല​ന്‍​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍​ക്കും രാ​ജ്കോ​ട്ട് ആ​ണ് വേ​ദി.

ഇ​ന്ത്യ​ൻ ടീം: ​സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ദീ​പ്തി ശ​ർ​മ (വൈ​സ് ക്യാ​പ്റ്റ​ൻ), പ്ര​തീ​ക റാ​വ​ൽ, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഉ​മാ ഛേത്രി, ​റി​ച്ച ഘോ​ഷ്, തേ​ജ​ൽ ഹ​സാ​ബ്നി​സ്, രാ​ഘ്‌​വി ബി​സ്ത്, മി​ന്നു മ​ണി, പ്രി​യ മി​ശ്ര, ത​നൂ​ജ ക​ൻ​വ​ർ, ടി​റ്റാ​സ് സാ​ധു, സൈ​മ താ​ക്കൂ​ർ, സ​യാ​ലി സ​ത്ഘാ​രെ.