പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
Monday, January 6, 2025 2:54 PM IST
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന് അടക്കമുള്ള നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ എന്നിവരാണ് അപ്പീൽ നൽകിയ മറ്റു മൂന്നുപേർ. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതെന്നാണ് പ്രതികളുടെ വാദം.
അഞ്ചുവർഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് നാലുപേരും.